അഹമ്മദ് പട്ടേല്‍ അന്തരിച്ചു

0
26

ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു.ഇന്ന്പുലര്‍ച്ചെ 3.30ഓടെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യനില മോശമായി. അദ്ദേഹത്തിൻ്റെ മകൻ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തുവിട്ടത്.ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവും, എഐസിസി ട്രഷററുമാണ്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അദ്ദേഹം 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ സർക്കാർ അധികാരത്തിൽ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
ഒക്ടോബർ ഒന്നിനാണ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനിലമോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നവംബര്‍15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1949ൽ ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിലായിരുന്നു ജനനം.1977ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഡൽഹി തട്ടകമാക്കി