കുവൈറ്റ് സിറ്റി : കെ ഐ ജി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സാൽമിയ അൽമദ്‌റസത്തുൽ ഇസ്ലാമിയ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്പോർട്സ് ആൻഡ് ഗെയിംസും കുടുംബ സംഗമവും നടത്തി. കബ്ദ് ഫാമിൽ നടന്ന പരിപാടിയിൽ പി ടി എ പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി മഹ്ഫൂസ് ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നാല് ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഓട്ടം, ലോങ്ങ് ജമ്പ്, ഷോട്ട് പുട്ട്, റിലേ, ഫുട്ബോൾ, വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങളും എന്റർടൈൻമെന്റ് മത്സരങ്ങളും വിവിധ ക്യാറ്റഗറികളിലായി നടന്നു. 183 പോയിന്റുമായി ഗ്രീൻ ഹൗസ് ചാമ്പ്യന്മാരായി. 118 പോയിന്റോടെ ഒരേ പോയിന്റ് നിലയിലെത്തിയ ബ്ലൂ & റെഡ് ഹൗസ് രണ്ടാം സ്ഥാനവും 102 പോയിന്റോടെ യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി. ഓരോ കാറ്റഗറിയിലും വ്യക്തിഗത ചാമ്പ്യന്മാരെയും ആരെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി ജുമുഅ ഖുത്ബയ്ക്കു നേതൃത്വം നൽകി. അർദ്ധ വാർഷിക പരീക്ഷയിലും ഹിക്‌മ ടാലെന്റ്റ് പരീക്ഷയിലും ഉന്നത വിജയം നേടിയവരെ ആദരിച്ചു. അറബിക് കാലിഗ്രഫി മത്സരത്തിൽ വിജയികളായവർക്കും ഖത്‍മുൽ ഖുർആൻ പൂർത്തിയാക്കിയവർക്കും സമ്മാനങ്ങൾ നൽകി. ഫർഹാൻ ഹമീദ് ഖിറാഅത് നടത്തി. പി ടി എ സെക്രെട്ടറി അബ്ദുൽറഷീദ് സ്വാഗതം പറഞ്ഞു. KIG കേന്ദ്ര പ്രസിഡന്റ് ശരീഫ് പി ടി കേന്ദ്ര ജനറൽ സെക്രെട്ടറി ഫിറോസ് ഹമീദ്, വിദ്യാഭ്യാസ ബോർഡ് സെക്രെട്ടറി നൈസാം സി പി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ ഐ ജി ഏരിയ പ്രസിഡന്റ് റി ഷ് ദിൻ അമീർ, വിദ്യാഭ്യാസ വിഭാഗം കൺവീനർ ഇസ്മായിൽ വി എം , ഐവ പ്രസിഡന്റ് ജസീറ ആസിഫ്, സെക്രെട്ടറി ബിനീഷ അബ്ദുൾറസാഖ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് ഷാഫി NK എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ അഫ്സൽ സി എം , ജോയിന്റ് കൺവീനർ സത്താർ കെ കെ, ഷിഹാബ് വി കെ, സഫ്‌വാൻ, ആസിഫ് ഖാലിദ്, സത്താർ കുന്നിൽ, അബ്ദുല്ലത്തീഫ് , അബ്ദുൾറസാഖ് , അബ്ദുൽ സലാം, ജഹാൻ, ശബ്‌ന ആസിഫ് , AMI സാൽമിയ അധ്യാപകർ പരിപാടികൾ നിയന്ത്രിച്ചു.പി ടി എ ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ നന്ദി പറഞ്ഞു. മൈദാൻ ക്ലിനിക് മുഖ്യ സ്പോൺസറായിരുന്നു.