അൽ-കബ്ദിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ

0
59

കുവൈത്ത് സിറ്റി: അൽ-കബ്ദ് ഏരിയയിൽ നടത്തിയ റെയ്ഡിനിടെ രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന മൂന്ന് പേരെ അധികൃതർ പിടികൂടി. കൂടാതെ മൂന്ന് കിലോഗ്രാം ഹാഷിഷ്, മൂന്ന് കിലോഗ്രാം വരുന്ന രാസവസ്തുക്കൾ, രണ്ട് കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ലിറിക്കയുടെ ആയിരം ഗുളികകൾ എന്നിവയും മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനമെന്ന് കരുതുന്ന പണവും അധികൃതർ പിടിച്ചെടുത്തു. പ്രതികളെ ആവശ്യമായ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.