കുവൈത്ത് സിറ്റി: അബ്ദാലി മേഖലയിലെ അൽ-റത്ഖ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്നിശമന സേനയും അത്യാഹിത വിഭാഗവും അതിവേഗം സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.