അൽ-വഫ്ര, ഉമ്മു സഫാഖ് റോഡുകൾ വൃത്തിയാക്കി

0
50

കുവൈത്ത് സിറ്റി: അൽ-വഫ്ര, ഉമ്മു സഫാഖ് റോഡുകളിൽ നിന്ന് മണൽ നീക്കം ചെയ്തതായി പൊതുമരാമത്ത് മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് റോഡുകൾ വൃത്തിയാക്കിയത്. അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും ഗതാഗത തടസം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് റോഡുകളിൽ നിന്നും മണൽ നീക്കം ചെയ്തത്. രാജ്യത്തെ എല്ലാ പ്രധാന, സെക്കൻഡറി റോഡുകളിലും വൃത്തിയാക്കൽ നടപ്പാക്കി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.