കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി അൽ-വഫ്ര റോഡിൽ ട്രാഫിക് കാമ്പയിൻ സംഘടിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാത്തത്, സാധുവായ ലൈസൻസില്ലാതെ വാഹനമോടിക്കുക തുടങ്ങി 101 ട്രാഫിക് നിയമലംഘനങ്ങളാണ് പ്രചാരണത്തിനിടെ രേഖപ്പെടുത്തിയത്. കൂടാതെ, പ്രായപൂർത്തിയാകാത്ത രണ്ട് പേരെ വാഹനമോടിച്ചതിന് പിടികൂടുകയും തുടർ നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങളെത്തുടർന്ന് 10 വാഹനങ്ങളാണ് കണ്ടുകെട്ടിയത്.