കുവൈത്ത് സിറ്റി: അൽ-ഷാബ് പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഹവല്ലി , സാൽമിയ സെൻട്രൽ അഗ്നിശമന ടീമുകളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ തീ പടരുന്നത് നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിൽ കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.