കുവൈറ്റ് സിറ്റി : അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്ത് പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നുവീണു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങളും സാൽമിയയിൽ നിന്നുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളും ഇടപെട്ട് അപകടം കൈകാര്യം ചെയ്തു. അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തിരച്ചിൽ, പരിശോധന പ്രവർത്തനങ്ങൾ നടത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ ആരും കുരുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു, ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.