ആംബുലൻസ് ഉദ്ഘാടനം ചെയ്തു

0
49

കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് (MMCT)യുടെ ആംബുലൻസ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘടനം ചെയ്തു ചടങ്ങിൽ ട്രെസ്റ്റ് ചെയർമാൻ പ്രൊഫ: എ പി അപബ്ദുൽവഹാബ് അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ട്രെസ്റ്റി ഷർമദ്ഖാൻ സ്വഗതം പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ ജി സജിത്ത് കുമാർ, സി പി നാസർ കോയ തങ്ങൾ, എൻ കെ അബ്ദുൽ അസീസ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, CH മുസ്തഫ, OP റഷീദ്, മെഹബൂബ് കുറ്റിക്കാട്ടുർ , അബ്ദുള്ള കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു .