ആക്മി തൃക്കരിപ്പൂർ ഗോൾഡൻ ജൂബിലിയുടെ തിളക്കത്തിൽ

0
28

കുവൈത്ത് സിറ്റി: കാസർഗോഡ്ജില്ലയിലെ തൃക്കരിപ്പൂരിൽ 1972 ൽ രൂപീകൃതമായ ആക്മി സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ് 2022 ൽ അമ്പത് വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൺ ജൂബിലി ആഘോഷം നടത്തുകയാണ്. ഇതിനോടനുബന്ധിച്ച് വിപുലമായ സംഘാടക സമിതി തൃക്കരിപ്പൂരിൽ കഴിഞ്ഞ ദിവസം രൂപീകരിക്കുകയുണ്ടായി.
വിവിധ ഗൾഫ് രാജ്യങ്ങളിലും, മലേഷ്യയിലും ഇതിനോടകം കമ്മിറ്റികൾ നിലവിൽ വന്നു. ആക്മി കുവൈത്ത് കമ്മിറ്റിയുടെ രൂപീകരണം സംപ്തബർ 3 വെള്ളിയാഴ്ച, വൈകുന്നേരം 3.30 ന് ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്ററിൽ വെച്ച് കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടക്കുകയാണ്. യോഗത്തിലേക്ക് തൃക്കരിപ്പൂരും പരിസരത്തുള്ളവരേയും, ആക്മിക്ലബ്ബിനെ അറിയാവുന്ന എല്ലാ ഫുഡ്ബോൾ ആരാധകരും പങ്കെടുക്കണമെന്ന് കോർഡിനേഷൻ അംഗങ്ങൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി കുവൈത്ത് നമ്പറുകളായ 92204309,69646457 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്