ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇന്ത്യയിൽ അസാധാരണ മഴ – കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: മൺസൂൺ സീസണിൽ ശേഷിക്കുന്ന രണ്ട് മാസങ്ങളിൽ രാജ്യത്ത് സാധാരണയോ അതിലധികമോ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വ്യാഴാഴ്ച പറഞ്ഞു. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ രാജ്യത്ത് ലഭിക്കുന്ന സാധാരണ മഴ 422.8 മില്ലിമീറ്ററാണ്. ഇത്തവണ ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ രാജ്യത്തെ മഴ ശരാശരിയുടെ 106 ശതമാനമായിരിക്കുമെന്ന് പ്രവചനം സൂചിപ്പിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ ഓഗസ്റ്റ് 7 വരെ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും സജീവമായി തുടരുമെന്നും വടക്കേ ഇന്ത്യയിലെ സമതലങ്ങളിലായിരിക്കും മഴ കൂടുതൽ ലഭിക്കുകയെന്നും മൊഹപത്ര പറഞ്ഞു.