ആഘോഷമായി കൊട്ടിക്കലാശം . കേരളം ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്

0
11

കേരളത്തില്‍ കഴിഞ്ഞ ഒന്നരമാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് ആറുമണിയോടെ തിരശീല വീണു. . എല്ലായിടങ്ങളും സ്ഥാനാര്‍ത്ഥികളും നേതാക്കന്മാരും അണികളും ഒന്നിച്ചാണ് കൊട്ടിക്കലാശത്തിന് അണിനിരന്നത്. വന്‍പോലീസ് സന്നാഹവും കരുതലുമുണ്ടായിട്ടും ചിലയിടങ്ങളില്‍ സംഘര്‍ഷവും കല്ലേറും മറ്റും നടന്നു. തിരുവല്ലയിൽ കൊട്ടിക്കലാശത്തിനിടെ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ കല്ലേറുണ്ടായി. സംഭവത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. സിവിൽ പോലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. . തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ റോഡ് ഷോ, നടത്താന്‍ അനുമതിയില്ലെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് അദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നാണ് പരിപാടി പൂര്‍ത്തിയാക്കിയത്. എല്‍.ഡി.എഫിന്‍റെ നടപടിയില്‍ ആന്റണി കടുത്ത ഭാഷയില്‍ അമര്‍ഷം പ്രകടിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ്റെ റോഡ് ഷോ എൽഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വടകര, കാസര്‍ഗോഡ്, തൊടുപുഴ, എന്നിവിടങ്ങളിൽ എൽഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റമുട്ടി. ഉത്സവത്തിമിര്‍പ്പോടെ നടന്ന കൊട്ടിക്കലാശം അണികളില്‍ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. നാളെ നിശബ്ദ പ്രചാരണത്തിനും ശേഷം ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക്.