ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു: കൽപ്പറ്റയിൽ നിന്ന് രണ്ടുപേരെ പിടികൂടി

0
10

മാനന്തവാടി: ഞായറാഴ്ച ഉച്ചയ്ക്ക് കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറുമായി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് ചൊവ്വാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തു. പച്ചിലക്കാട് പുത്തൻപീടികയിൽ വീട്ടിൽ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ് അർഷാദ് (23), കൽപ്പറ്റക്കടുത്ത് പച്ചിലക്കാട് കക്കരക്കൽ ഹൗസിൽ സുജിത്തിൻ്റെ മകൻ അഭിറാം എസ് (21) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ലൊക്കേഷൻ നേരത്തെ നിരീക്ഷിച്ചതിനെ തുടർന്ന് കൽപ്പറ്റയ്ക്ക് സമീപത്തെ ഒളിത്താവളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഒളിവിലുള്ള പനമരം സ്വദേശികളായ നബീൽ, വിഷ്ണു എന്നിവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. പുൽപ്പള്ളി റോഡിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെക്ക് ഡാം കാണാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കു തർക്കമുണ്ടായപ്പോഴാണ് മാതൻ ഇടപെട്ടത്. തുടർന്ന് മാതനെ ആക്രമിക്കുകയായിരുന്നു. മാതനെ പ്രതികൾ റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.