ആദ്യ അംഗീകൃത ലോട്ടറിക്ക് അനുമതി നൽകി യു.എ.ഇ

0
80
A general view shows Abbu Dhabi's skyline across the Gulf waters in the Emirati capital on January 24, 2022. (Photo by Karim SAHIB / AFP)

ദുബായ്: രാജ്യത്തെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ഗെയിം എൽഎൽസിക്ക്‌ നൽകി യുഎഇ ഗെയിമിംഗ് അതോറിറ്റി. ഗെയിം ഡെവലപ്‌മെൻ്റ്, ലോട്ടറി പ്രവർത്തനങ്ങൾ, ഗെയിമിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററാണ്‌ അബുദാബി ആസ്ഥാനമായുള്ള ഗെയിം എൽഎൽസി. ‘യു.എ.ഇ ലോട്ടറി’ എന്ന പേരിലാണ് ദ ഗെയിം എൽഎൽസി യുഎഇയിൽ ലോട്ടറി ഗെയിം പ്രവർത്തനം നടത്തുന്നത്. സാമ്പത്തിക മുൻഗണന തന്നെയാണ് ഇതിലൂടെ യുഎഇ ലക്ഷ്യം വെക്കുന്നത്. വൈവിധ്യമാർന്ന ലോട്ടറി ഗെയിമുകളും മറ്റ് ഗെയിമുകളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. അനുമതിയില്ലാതെ യുഎഇയിൽ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.