ആരോഗ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി മന്ത്രാലയം

മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായുള്ള പ്രത്യേക കേന്ദ്രം നിലവിൽ വരും

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായുള്ള പ്രത്യേക കേന്ദ്രം നിലവിൽ വരുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി. കേന്ദ്രത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.അൽ സബാഹ് മെഡിക്കൽ മേഖലയിലാണ് നിർദിഷ്ട കേന്ദ്രം പണിയുക. സുഷുമ്ന, തലച്ചോറ് എന്നിവയടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് അഥവാ എം.എസ് രോഗം.ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കുവൈത്ത് സിന്തറ്റിക് സ്ക്ലിറോസിസ് പേഷ്യൻ്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത് .എം.എസ് ചികിത്സയിൽ വികസിത രാജ്യങ്ങളിലേതുപോലുള്ള ചികിത്സ സംവിധാനങ്ങൾ രാജ്യത്തെ എല്ലാ ആശുപത്രികളിലും ഒരുക്കാൻ മന്ത്രാലയം ബാധ്യസ്ഥമാണ്. രാജ്യത്തെ എല്ലാ ന്യൂറോളജിക്കൽ ക്ലിനിക്കുകളിലും ഇക്കാര്യത്തിൽ മെച്ചപ്പെട്ട ചികിത്സ സംവിധാനമാണുള്ളത് . സ്ക്ലിറോസിസ് പേഷ്യൻ്റ്‌സ് അസോസിയേഷൻ സ്ഥാപിതമായ 2010 മുതൽ കുവൈത്തിൽ 3000ത്തിൽ അധികം രോഗികളെയാണ് പരിചരിച്ചുവരുന്നത് . സമൂഹത്തിൽ ഈ രോഗം ബാധിച്ചവർക്ക് നേരെ കാരുണ്യത്തിന്‍റെ നോട്ടം ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത മന്ത്രി എടുത്തു പറഞ്ഞു .അതിനിടെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗത്തെ സാധാരണ രോഗമായി കണക്കാക്കാമെന്ന് (എംഎസ്) രോഗങ്ങളുടെ കൺസൾട്ടൻ്റായ ഡോ. റെയ്ദ് അൽ-റോഗാനി കുവൈറ്റ് ന്യൂസ് ഏജൻസിക്ക് (കുന) നൽകിയ അഭിമുഖത്തിൽ പറഞ്ഞു . ആഗോള തലത്തിൽ 20 നും 40 നും ഇടയിൽ പ്രായമുള്ളവർക്കും പ്രാദേശിക തലത്തിൽ 16 നും 40 നും ഇടയിൽ പ്രായമുള്ളവരിലുമാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത് .കുവൈത്തിൽ ഈ രോഗമുള്ള മൂവായിരത്തിലധികം പേരിൽ 85 ശതമാനവും സ്വദേശികളാണ് . രാജ്യത്ത് ഒരു ലക്ഷം ആളുകളിൽ 105 പേർ ഈ രോഗത്തിന് അടിപ്പെട്ടവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .