ആറാം റിങ് റോഡിൽ അപകടം; രണ്ടു പേർ മരിച്ചു

0
35

കുവൈത്ത് സിറ്റി: കുവൈറ്റിലെ ആറാം റിംഗ് റോഡിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് അൽ-ഒയൂണിന് സമീപം ജഹ്‌റയിലേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മറ്റൊരു സംഭവത്തിൽ, കസ്റ്റംസ് ഉദ്യോഗസ്ഥനായ ബാദർ മെൽഹബ് ഈദ് അൽ-നുസാഫി മരിച്ചതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. രണ്ട് അപകടങ്ങളുടെയും കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം നടത്തിവരികയാണ്.