ആറാമത്തെ റിംഗ് റോഡ് എക്സിറ്റുകൾ താത്കാലികമായി അടച്ചു

0
29

കുവൈത്ത് സിറ്റി: പ്രധാന റോഡ് എക്സിറ്റുകൾ നവംബർ 15 വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. അഹമ്മദിയിൽ നിന്ന് കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് (റോഡ് 40) പ്രത്യേകിച്ചും ജാസിം അൽ ഖറാഫി റോഡിലേക്കും അൽ-മസിലയിലേക്കും ജഹ്‌റയിലേക്കും നയിക്കുന്ന ഇടത് എക്സിറ്റും വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ ഇത് ബാധിക്കും. അടച്ചിടൽ കാലയളവിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ ബദൽ റൂട്ടുകൾ തേടാൻ അധികൃതർ നിർദ്ദേശിച്ചു. നവംബർ 17 ഞായറാഴ്ച വരെ അടച്ചിടൽ തുടരും.