ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ്‌ ട്രെയിനിൽ പെട്രോൾ സ്‌പ്രേ ചെയ്‌ത്‌ യാത്രക്കാരെ കൊല്ലാൻ ശ്രമം

0
25

ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ്‌ ട്രെയിനിൽ ഞായർ രാത്രി അജ്ഞാതൻ  യാത്രക്കാർക്ക് നേരെ  പെട്രോൾ സ്‌പ്രേ ചെയ്‌ത്‌ തീകൊളുത്തിയത്‌.   അക്രമിയുടേത് എന്ന്  കരുതുന്ന ബാഗ് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രാേളിയം ഡിപ്പോക്ക് പിറകിൽ റയിൽവേ ട്രാക്കിനരികിൽ നിന്ന് പൊലീസ് കണ്ടെടുത്തു.  സംഭവം നടന്ന എലത്തൂർ പാലത്തിന്‌ സമീപം റെയിൽവേ ട്രാക്കിൽ മൂന്ന്‌ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കൾ പുലർച്ചെ ഒന്നരയോടെ മട്ടന്നൂർ സ്വദേശിനി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടര വയസുകാരി സുഹറ എന്നിവരുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ്‌ കണ്ടെത്തിയത്‌. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഒമ്പത്‌ യാത്രക്കാർക്ക്‌ പൊള്ളലേറ്റു.