ആലിക്കോയയെ അനുസ്മരിച്ചു

0
26

കുവൈറ്റ് : കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക  ജീവ കാരുണ്യ രംഗത്തെ  നിറസാന്നിധ്യവും കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ വൈസ് പ്രസിഡണ്ടും ആയിരുന്ന  കെ.ആലിക്കോയയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ എൻ. ആർ. ഐ അസോസിയേഷൻ കെ. ഡി. എൻ.എ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി ആളുകൾ പങ്കെടുത്തു

കൃഷ്ണൻ കടലുണ്ടി അധ്യക്ഷം വഹിച്ച അനുശോചന യോഗത്തിൽ  സത്യൻ വരൂണ്ട സ്വാഗതവും വർഗ്ഗീസ് പുതുക്കുളങ്ങര,  നൗഷാദ് കല കുവൈറ്റ്,  ഷഹീദ് ലബ്ബ വാസുദേവ്.സലിം രാജ്,  ഹമീദ് കേളോത്ത് , ധർമരാജ് മടപ്പള്ളി, ഷരീഫ് താമരശ്ശേരി , ഷാഹുൽ ബേപ്പൂർ , ഷാഫി കെകെഎംഎ മാഗ്നെറ്റ് , ഷംസുദ്ധീൻ കുക്കു, ഷാജി കെ.വി , മനോജ് കാപ്പാട് ,   അബ്ദുറഹിമാൻ എം പി, ഫിറോസ്  നാലകത്ത് , അബ്ദു റഊഫ് , സമീർ മുക്കം , പ്രജു ടി.എം , ദിനേശ് മേപ്പുറത്ത് , രാമചന്ദ്രൻ പെരിങ്ങളം.  ബാബു പൊയിൽ , ജയപ്രകാശ്, വിജയൻ പൂതേരി,  ലീന റഹ്‌മാൻ, റാഫിയാ അനസ് , അഷീക്ക ഫിറോസ് .
എന്നിവർ അനുശോചന സന്ദേശം നൽകി

അബ്ബാസിയ ഫോക്ക്  ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ  അനസ് പുതിയോട്ടിൽ,  റാഫി കല്ലായി
കരുണാകരൻ പേരാമ്പ്ര , ഹനീഫ കുറ്റിച്ചിറ, ഉമ്മർ എ സി ,ആൻസ് ,  അൻവർ സാദത്, ഷംസീർ വി.എ ,   എന്നിവർ നേതൃത്വം നൽകി.

ആലിക്കോയയുടെ ഭൗതിക  ശരീരം വളരെ വേഗത്തിൽ തന്നെ നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി പരിശ്രമിച്ച കല കുവൈറ്റ് പ്രവർത്തകർ ആയ  നിസ്‌സാർ കണ്ണം വെള്ളി,  ഷൈമേഷ്, വിജീഷ് , കെ.കെ.എംഎ മാഗ്നറ്റ്     സംഘാംഗങ്ങൾ ആയ അഷ്‌റഫ് മാങ്കാവ് , ഷാഫി , ഷഹീദ്  ലബ്ബ എന്നിവരെ യോഗം പ്രത്യേകം സ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

മുഹമ്മദലി അറക്കൽ നന്ദി പറഞ്ഞു.