കുവൈത്ത് സിറ്റി : ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ രാത്രി പാർക്ക് ചെയ്യുന്ന്ത് നിയന്ത്രിക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു കാരണവശാലും 48 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഈ പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങൾക്ക് തുടരാൻ കഴിയില്ല. ആരോഗ്യ പരിപാലന സൗകര്യങ്ങൾക്കകത്തും പുറത്തും സുഗമമായ പ്രവർത്തനങ്ങളും ശരിയായ ഗതാഗതവും ഉറപ്പാക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വാഹനങ്ങളുടെ പ്രവേശനം, പുറത്തുകടക്കൽ, രാത്രി പാർക്കിംഗ് എന്നിവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും ഇത് എടുത്തുകാണിച്ചു. ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും പബ്ലിക് റിലേഷൻസ് വകുപ്പുകൾ പൊതു സേവന വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള മേൽനോട്ടം വഹിക്കുന്നത്.