കുവൈത്ത് സിറ്റി: സിൽവർ സ്റ്റാർ എഫ്.സി. സ്ഥാപകാംഗവും നിലവിലെ ക്ലബ്ബ് ലൈഫ് പ്രസിഡണ്ടുമായ ആഷിക്ക് കാദിരിക്ക് സിൽവർ സ്റ്റാർ എഫ്.സി. ക്ലബ്ബ് മേനേജ്‌മെൻറ്റും കളിക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ക്ലബ്ബ് എക്സികുട്ടീവ് അംഗം ഫിറോസ് ഖാൻെറ വസതിയിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന യോഗത്തിൽ ടീം ക്യാപ്റ്റൻ മനീറും, വൈസ് ക്യാപ്റ്റൻ ഷൈജൽ , സെക്രെട്ടറി പ്രദീപ് കുമാർ, ട്രഷറർ ഷംസുദ്ദീൻ അടക്കാനി, ടീം മാനേജർ സഹീർ ആലക്കൽ, എക്സിക്കൂട്ടീവ് അംഗങ്ങൾ ആയ ഫിറോസ് ഖാൻ, മുഹമ്മദ് ഷാഫി, കെ.സി.റബീഷ് എന്നിവർ ചേർന്ന് മൊമന്റ്റോ നൽകി ആദരിച്ചു.
1992 ഇൽ സിൽവർ സ്റ്റാർ എഫ്.സി രൂപീകരണത്തിൽ നേതൃത്വം വഹിച്ച ആഷിക്ക് കാദിരി കെഫാക്ക് രൂപീകരണത്തിൽ നേതൃപരമായ പങ്ക് വഹിക്കുക മാത്രമല്ല കേഫാക്ക് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, അഡ്മിൻ സെക്രെട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കഴഞ്ഞ വർഷത്തെ കെഫാക്ക് ജില്ലാ ടൂര്ണമെൻറ്റിൽ ഫോക്ക് കണ്ണൂർ ജില്ലാ ടീമിനെ വിജയികളാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചതും ആഷിക്ക് കാദിരി ആയിരുന്നു.
സിൽവർ സ്റ്റാർ എഫ്.സിയുടെ ജനറൽ സെക്രെട്ടറി, ട്രഷറർ, വൈസ് പ്രസിഡണ്ട്,ടീം കോച്ച്, മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ആഷിക്ക് കാദിരി നിലവിലെ ടീമിന്റെ ലൈഫ് പ്രസിഡണ്ട് പദവിയിൽ ഇരിക്കെ ആണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
സെക്രെട്ടറി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞ യാത്രയപ്പ് ചടങ്ങിൽ ട്രഷറർ ഷംസുദ്ദീൻ അടക്കാനി, ടീം മാനേജർ സഹീർ ആലക്കൽ, എക്സികുട്ടീവ് അംഗങ്ങൾ ആയ ഫിറോസ് ഖാൻ, മുഹമ്മദ് ഷാഫി, അജ്മൽ കരീം, കെ.സി.റബീഷ്, കളിക്കാരനായ രാഹുൽ, വസീം, അഭിനന്ദ്, പ്രജീഷ്, ഷാനി, സൈദലവി, റോജോ, അനസ്, ബിനു, സലിം, മുജീബ്, സവാദ് , അബ്ദുൽ റഊഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മുപ്പത് വർഷത്തിലധികമായി കുവൈത്തിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ കെ.എഫ്.എച്ചിലെ ജീവനക്കാരനായ ആഷിക്ക് കാദിരി സ്വിഫ്റ്റ് സെക്ഷൻ അസ്സിസ്റ്റൻറെ മാനേജർ പോസ്റ്റിലിരിക്കെ ആണ് വിരമിക്കുന്നത്