ആർട്ടിക്കിൾ 18 താമസരേഖയുള്ള വിദേശികൾക്കും ബിസിനസ് പങ്കാളികളാകാം; വിലക്ക് നീക്കി

0
30

കുവൈത്ത് സിറ്റി: രാജ്യത്ത് ആർട്ടിക്കിൾ18 താമസരേഖയിലുള്ള വിദേശികൾ സ്വകാര്യ കമ്പനികളിൽ മാനേജിങ് ഡയറക്ടർ, ബിസിനസ് പാർട്നർ മുതലായ പദവികൾ വഹിക്കുന്നതിൽ നിന്നുള്ള വിലക്ക് നീക്കി വാണിജ്യ, വ്യവസായ മന്ത്രാലയം. ഇതോടെ ആർട്ടിക്കിൾ 19ലേക്ക് മാറാതെ തന്നെ ആർട്ടിക്കിൾ18 വിസയിലുള്ള കുവൈത്തിലെ വിദേശികൾക്ക് രാജ്യത്തെ കമ്പനികളിൽ ബിസിനസ് പങ്കാളിയാകാം. വിലക്ക് നീക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായതോടെ ഈ ആഴ്ചയിൽ തന്നെ ഇതിനു വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ തുടർ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആർട്ടിക്കിൾ 20,22,24 എന്നീ വിസകളിലുള്ളവർക്ക് ഇത് ബാധകമല്ലെന്നും അവർക്ക് കമ്പനികളിൽ ഇത്തരം സ്ഥാനങ്ങൾ വഹിക്കാനുള്ള വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. മലയാളികളടക്കം നിരവധി പ്രവാസികളാണ് വിലക്ക് മൂലം ആർട്ടിക്കിൾ 18 ൽ നിന്ന് 19 ലേക്ക് മാറ്റാൻ അപേക്ഷ നൽകാൻ കാത്തിരുന്നത്.