ആർ.ജി ശ്രീകുമാറിന്റെ നിര്യാണത്തിൽ KODPAK അനുശോചനയോഗവും പുഷ്പ്പാർച്ചനയും നടത്തി.

0
19

കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക്  പ്രവാസി അസോസിയേഷൻ മുൻ ട്രഷറർ ആർ.ജി ശ്രീകുമാറിന്റെ നിര്യാണത്തിൽ കോട്ടയം  ഡിസ്ട്രിക്  പ്രവാസി അസോസിയേഷൻ (KODPAK) അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് അനുശോചനയോഗവും പുഷ്പ്പാർച്ചനയും നടത്തി. പ്രസിഡന്റ് ഡോജി മാത്യു , ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത്‌ , ട്രഷറർ റോബിൻ ലൂയിസ് , മുൻ പ്രസിഡന്റ് അനൂപ് സോമൻ , മുൻ രക്ഷാധികാരി സിബി മാളിയേക്കൽ , മുൻ ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജെയിംസ് , ജിജോ ജേക്കബ് കുര്യൻ ,വൈസ് പ്രസിഡന്റ് ഷൈജു  എബ്രഹാം , വിജോ കെവി , ഭൂപേഷ് , പ്രസാദ് നായർ, ജോജോ ജോർജ്‌ , സിബി പീറ്റർ , ജോസഫ് , പ്രജിത്ത്‌ പ്രസാദ് , അനിൽ കുറവിലങ്ങാട് , ബിജു , സിറിൽ ജോസഫ് , സന്ദീപ് സുകുമാരൻ , അനിൽ കുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. യോഗാനന്തരം ആർ.ജി ശ്രീകുമാറിന്റെ  ഛായാചിത്രത്തിനു മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചനയും നടത്തി.