കൊച്ചി: കലൂർ സ്റ്റേഡിയത്തിനടുത്തുള്ള ഇഡലി കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മരിച്ചത് ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമബംഗാൾ സ്വദേശി സുമിത് ആണ്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു ഈ അപകടം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. നാഗാലൻഡ് സ്വദേശികളായ കയ്പോ നൂബി, ലുലു, അസം സ്വദേശി യഹിയാൻ അലി, ഒഡിഷ സ്വദേശി കിരൺ എന്നിവരാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറൽ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.ഉഗ്ര ശബ്ദത്തോടെയാണ് സ്റ്റീമർ പൊട്ടിത്തെറിച്ചത്. ഹോട്ടലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.