ഇനി ജമിനി സീസൺ; താപനില ഉയരും, പകൽ ദൈർഘ്യം കൂടും

0
56

കുവൈത്ത് സിറ്റി: 13 ദിവസം നീണ്ടുനിൽക്കുന്ന ജമിനി സീസണിൻ്റെ ആരംഭത്തോടെ ഈ വർഷത്തെ വേനൽക്കാലം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് അൽ അജാരി സയന്‍റിഫിക് സെൻ്റർ അറിയിച്ചു.രണ്ടാം ജമിനി സീസണിൽ പകൽ 13 മണിക്കൂർ 50 മിനിറ്റ് വരെ നീണ്ടുനിൽക്കും. അതേസമയം രാത്രി ഏകദേശം 10 മണിക്കൂർ 10 മിനിറ്റ് നീണ്ടുനിൽക്കും.ഈ സീസണിൽ താപനില നിലവിലുള്ളതിനേക്കൾ ഉയരുമെന്ന് കേന്ദ്രം അറിയിച്ചു. താപനില വർധിക്കുന്നതോടെ കടുത്ത ചൂടിനായിരിക്കും ഈ സീസണിൽ രാജ്യം സാക്ഷ്യം വഹിക്കുക . അതിനാൽ പൊതു ജനങ്ങൾ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ അറിയിച്ചു.