ഇനി പ്രവാസം ആറടി മണ്ണിൽ

0
49

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി അർപ്പിച്ചു . ‌കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ വീടുകളിലേക്ക് പുറപ്പെട്ടു23 മലയാളികളുടേതടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു. 7 തമിഴ്നാട്ടുകാരു‌ടെ മൃതദേഹങ്ങള്‍ തമിഴ്നാട് മന്ത്രി ഏറ്റുവാങ്ങി. ഒരു കര്‍ണാടകക്കാരന്‍റെ മൃതദേഹവും ഇവിടെവച്ച് കൈമാറി. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങൾ ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.