കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിൻറെ ഗർഭിണിയായ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്റെ നേർചിത്രമാകുന്നു…!
ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്…!
ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ മിനിയാന്നാണ് (March 22) മരിച്ചത്. അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണത്. ഗേറ്റിനു വെളിയിൽ തന്നെ നിലയുറപ്പിച്ചു തന്റെ ഗർഭിണിയായ പ്രീയപ്പെട്ടവളേയും ആ 2 പെൺകുഞ്ഞുങ്ങളെയും ഒന്നു കണ്ടു മടങ്ങുക മാത്രമായിരുന്നു ആ വരവിന്റെ ലക്ഷ്യം…!
ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു…! അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു…!
യാത്ര പറഞ്ഞിറങ്ങിയത് തന്റെ അവസാന യാത്രയിലേയ്ക്ക്…!
നിങ്ങൾക്കു മരണമില്ല…
ഡോ. ഹാദിയോ അലി…! കൊറോണക്കെതിരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ധീരനായ യോദ്ധാവാണു നിങ്ങൾ…
തൻ്റെ പ്രൊഫഷന്റെ മഹത്വം വാനോളമുയർത്തി എല്ലാവർക്കും മാതൃകയായ ഡോക്ടർ…!
രാപകൽ ഭേദമെന്യേ സ്വന്തം ജീവൻപോലും തൃണവൽഗണിച്ചു ഈ മഹാമാരിക്കെതിരെ പൊരുതികൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ ധീരരായ ഡോക്ടർമാർമാർക്കും, നഴ്‌സുമാർക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും നമുക്ക് അഭിവാദ്യം അർപ്പിക്കാം…!
ലോകം നിങ്ങളുടെ മുന്നിൽ ആദരവോടെ കൈകൂപ്പുന്നു… നിങ്ങളിലാണ് ഈ ലോകത്തിന്റെ പ്രതീക്ഷ… കൂടെ ഒറ്റക്കെട്ടായി ഞങ്ങളുമുണ്ട്…!
ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല. തികഞ്ഞ ശ്രദ്ധയോടെ, ഒട്ടും തളരാതെ, എല്ലാ ശക്തിയും ആർജ്ജിച്ചു നമുക്ക് പൊരുതണം…!
തുരത്തണം ഈ മഹാമാരിയെ, എന്നെന്നേക്കുമായി…!