കുവൈത്ത് സിറ്റി: ഫർവാനിയ മേഖലയിൽ ഇന്ത്യക്കാരിയ പീഡിപ്പിച്ച് കുത്തിക്കൊലപ്പെടുത്തിയതിന് ഇന്ത്യൻ പ്രവാസിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സംഭവത്തിൽ പ്രതി കത്തികൊണ്ട് ഇരയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. പ്രതിയെ ബലാത്സംഗം ചെയ്യുകയും ആക്രമണം ചിത്രീകരിക്കുകയും വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണ നടപടികൾ പുരോഗമിക്കുന്നു.