കുവൈത്ത്‌സിറ്റി: സാംസ്‌കാരിക സംഘടനയായ ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികം വെള്ളിയാഴ്ച്ച അഹ്മദി ഡിപിഎസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം അഞ്ച് മണി മുതല്‍ പത്ത് മണി വരെ നടക്കുന്ന പരിപാടിയില്‍ ഐ എ എഫ് എക്‌സലന്‍സ് പുരസ്‌കാരം, ഐ എ എഫ് നടത്തിയ ഇന്ത്യന്‍ സ്റ്റാര്‍ വോയ്‌സ് റിയാലിറ്റി ഷോ, ഇന്ത്യന്‍ ഡാന്‍സ് ബീറ്റ്‌സ് റിയാലിറ്റി ഷോ, ഓണ്‍ലൈന്‍ റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിക്കും.
ഐ എ എഫ് എക്‌സലന്‍സ് പുരസ്‌കാരം കുവൈത്തിലെ കാല രംഗത്തെ പ്രമുഖനായ സാബു സൂര്യചിത്രയ്ക്ക് നല്‍കും.6-മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ സിനിമ താരം സാധിക വേണുഗോപാല്‍ മുഖ്യാതിഥിയാണ്. ചടങ്ങിന് ശേഷം സംസ്ഥാന അവാര്‍ഡ് ജേതാവ് ആന്‍ ആമിയും പ്രശസ്ത യുവ ഗായകന്‍ പ്രശോഭ് രാമചന്ദ്രനും ടീമും നയിക്കുന്ന ഗാനമേളയും നടക്കും. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങളെ അനുസ്മരിച്ച് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ ഐ എ എഫ് പ്രസിഡന്റ് ഷെറിന്‍ മാത്യു പരിപാടികളും, ചെയര്‍മാന്‍ പ്രേമന്‍ ഇല്ലത്ത് എക്‌സലന്‍സ് അവാര്‍ഡിനെ കുറിച്ചും വിശദീകരിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍, കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മല ദേവി എന്നിവരും സന്നിഹിതരായിരുന്നു.