ഇന്ത്യയിലെ ആദ്യത്തെ രണ്ട് സീറ്റർ മോപ്പഡ് ബൈക്ക്

0
41

Tvs moped 1980-ൽ, ടിവിഎസ് 50, ഇന്ത്യയിലെ ആദ്യത്തെ രണ്ട് സീറ്റർ മോപ്പഡ് ബൈക്ക് നിർമിച്ചു.

  1. ചരിത്രം

ടി.വി സുന്ദരം അയ്യങ്കാർ 1911-ൽ മധുരയിലെ ആദ്യത്തെ ബസ് സർവീസ് ആരംഭിക്കുകയും സതേൺ റോഡ്‌വേയ്‌സ് എന്ന പേരിൽ ട്രക്കുകളുടെയും ബസുകളുടെയും വലിയൊരു കൂട്ടം ഗതാഗത ബിസിനസിൽ TVS എന്ന കമ്പനി സ്ഥാപിതമായി. യുണൈറ്റഡ് കിംഗ്ഡത്തിലെ ക്ലേട്ടൺ ദേവാൻദ്രെ ഹോൾഡിംഗ്‌സുമായി സഹകരിച്ച് 1962-ലാണ് സുന്ദരം ക്ലേട്ടൺ സ്ഥാപിതമായത്. ഇത് ബ്രേക്കുകൾ, എക്‌സ്‌ഹോസ്റ്റുകൾ, കംപ്രസ്സറുകൾ, മറ്റ് വിവിധ വാഹന ഭാഗങ്ങൾ എന്നിവ നിർമ്മിച്ചു. തങ്ങളുടെ പുതിയ ഡിവിഷൻ്റെ ഭാഗമായി മോപെഡുകൾ നിർമ്മിക്കുന്നതിനായി കമ്പനി 1976-ൽ ഹൊസൂരിൽ ഒരു പ്ലാൻ്റ് സ്ഥാപിച്ചു. 1980-ൽ, ടിവിഎസ് 50, ഇന്ത്യയിലെ ആദ്യത്തെ രണ്ട് സീറ്റർ മോപ്പഡ് തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഫാക്ടറിയിൽ നിർമിച്ചു ജാപ്പനീസ് വാഹന കമ്പനി ആയ സുസുക്കി ലിമിറ്റഡുമായുള്ള ഒരു സാങ്കേതിക സഹകരണത്തിലുടെ 1987-ൽ സുന്ദരം ക്ലേട്ടൺ ലിമിറ്റഡും സുസുക്കി മോട്ടോർ കോർപ്പറേഷനും തമ്മിലുള്ള സംയുക്ത സംരംഭത്തിന് തുടക്കമിട്ടു 1989-ൽ മോട്ടോർ സൈക്കിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചു.

2. സുസുക്കി ബന്ധം

ഇന്ത്യൻ വിപണിയിൽ ഇരുചക്രവാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള സാങ്കേതിക കൈമാറ്റം ലക്ഷ്യമിട്ടാണ് ടിവിഎസും സുസുക്കിയും ഒരു വർഷം നീണ്ട ബന്ധം പങ്കിട്ടത്..സുസുക്കി സുപ്ര, സുസുക്കി സമുറായി, സുസുക്കി ഷോഗൺ, സുസുക്കി ഷാവോലിൻ എന്നിങ്ങനെ നിരവധി മോഡലുകൾ സുസുകിയുമായി ചേർന്ന് പുറത്തിറക്കി. 2001-ൽ, സുസുക്കിയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയും തുടർന്ന് 2001 tvs Victor എന്ന മോഡൽ അവതരിപ്പിച്ചു. ഇപ്പോൾ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മോട്ടോർസൈക്കിൾ കമ്പനിയാണിത്. കമ്പനിക്ക് മൂന്ന് ദശലക്ഷം യൂണിറ്റുകളുടെ വാർഷിക വിൽപ്പനയും നാല് ദശലക്ഷത്തിലധികം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷിയുമുണ്ട്. 60-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന കയറ്റുമതി കമ്പനി കൂടിയാണ്.