ഇന്ത്യയിലെ കുവൈത്ത് അംബാസഡറും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി

0
115

കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയതും വ്യത്യസ്തവുമായ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസിഡർ മെഷാൽ അൽ ഷമാലി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരസ്പര താൽപര്യമുള്ള വിവിധ ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സാമ്പത്തിക , രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കൂടുൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.