കുവൈത്ത്: ഇന്ത്യയിലെ കുവൈത്ത് അംബാസഡറായി മിഷാൽ അൽ ഷമാലി ചുമതലയേറ്റു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അംബാസഡർ മിഷാൽ യോഗ്യതാ പത്രം കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.