ഇന്ത്യയുടെ ചന്ദ്രയാൻ വിജയം ആഘോഷിച്ച് കെ.കെ.എം.എ

0
21

 

ചന്ദ്രയാൻ 3 പേടകം വിജയകരമായി വിക്ഷേപണം ഇന്ത്യ ഐതിഹസികമായ വിജയമാണ് കരസ്ഥ മാക്കിയത് ഇന്ത്യൻ ശാസ്ത്ര വിജയത്തെ കെ.കെ.എം.എ അഭിനന്ദിച്ചു.
ഓരോ ഇന്ത്യക്കാരൻ്റെയും യശസ്സ് വാനോളം ഉയർത്തിയ ഈ പര്യവേക്ഷണ വിജയം കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ്റെ പ്രധാന പ്രവർത്തകർ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഒത്ത് ചേർന്ന് മധുരം വിതരണം ചെയ്തും, ബലൂണുകൾ പറത്തിയും, ഇന്ത്യൻ പതാക വീശി ചന്ദ്രയാൻ അഭിനന്ദന പോസ്റ്റ റിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തുമാണ് ആലോഷിച്ചത്.
കെ കെ എം എ യുടെ പ്രധാന പ്രവർത്തകർ ഒത്തു കൂടിയ പൊതുയോഗത്തിൽ കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അദ്ധ്യക്ഷം വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി റഫീഖ് സ്വാഗതം പറഞ്ഞ പരിപാടി കേന്ദ്ര വൈസ് ചെയർമാൻ എ.പി.അബ്ദുൽ സലാം ഉൽഘാടനം ചെയ്തു.
കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്മാരായ കെ ബഷീർ, ബി.എം ഇക്ബാൽ, എച്.എ ഗഫൂർ, കേന്ദ്ര നേതാക്കളായ കെ.എച്ച് മുഹമ്മദ് കുഞ്ഞി , മജീദ് റവാബി, നിസ്സാം നാലകത്ത്, അബ്ദുൽ കലാം മൗലവി, ലത്തീഫ് എടയൂർ, സുൽഫിക്കർ നൗഫൽ എ.ട്ടി, പി.എം ജാഫർ, ഒ.എം ഷാഫി, വി കെ നാസ്സർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
അഡ്മിൻ സെക്രട്ടറി ഒ. പി ശറഫുദ്ധീൻ നന്ദി പറഞ്ഞു.

രാജ്യം നേടിയ ഈ ഐതിഹാസിക ചാന്ദ്ര വിജയം കൂടുതൽ വിജയങ്ങളിലേക്കുള്ള ചവിട്ട് പടിയാകട്ടെ എന്ന് കെ കെ എം എ യോഗം ആശംസിച്ചു.