കുവൈറ്റ് : റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയിലെ കുവൈറ്റ് അംബാസഡർ മെഷാൽ അൽഷെമാലി ഇന്ത്യയുടെ സാംസ്കാരിക, മത, വംശീയ വൈവിധ്യങ്ങളെ അഭിനന്ദിച്ചു. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിൻ്റെ ക്ഷണപ്രകാരം നടന്ന സ്വീകരണ പരിപാടിയിലും സൈനിക പരേഡിലും പങ്കെടുത്ത ശേഷം ഒരു വാർത്താ ഏജൻസിയോട് സംസാരിക്കവെ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ത്യയുടെ സൈനിക മുന്നേറ്റങ്ങൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങൾ എന്നിവ പ്രദർശിപ്പിച്ചതായി അംബാസഡർ അൽഷെമാലി എടുത്തുപറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സാങ്കേതികവിദ്യയും കലയും ഉൾപ്പെടെ വിവിധ മേഖലകളിലെ നേട്ടങ്ങളും പ്രകീർത്തിച്ചുകൊണ്ട് എല്ലാ സൈനിക മേഖലകളുടേയും കഴിവുകൾ പ്രകടമാക്കുന്നതായിരുന്നു മഹത്തായ സൈനിക പരേഡ്. തുടർച്ചയായ വിജയത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും ആശംസകൾ അംബാസഡർ അൽഷെമാലി തൻ്റെ പരാമർശത്തിനിടെ അറിയിച്ചു. പരസ്പര ബഹുമാനത്തിലും പങ്കാളിത്ത താൽപ്പര്യങ്ങളിലും ആഴത്തിൽ വേരൂന്നിയ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.