കുവൈത്ത് സിറ്റി:കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഫർവാനിയ ഗവർണർ ഷെയ്ക്ക് മിഷാൽ അൽ ജാബർ അൽ അബ്ദുല്ല അൽ സബാഹ് മായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിൽ എല്ലാ മേഖലകളിലുമുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച. പ്രവാസികളുടെ പ്രശ്ന പരിഹാരവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടിയായിരുന്നു കൂടിക്കാഴ്ച.