ഇന്ത്യൻ എംബസിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു

0
75

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ മറ്റ് എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സമാധാനം, സത്യം, അഹിംസ എന്നിവയെക്കുറിച്ചുള്ള ഗാന്ധിയുടെ ആശയങ്ങൾ നിലവിലെ സാഹചര്യത്തിലും വരും കാലങ്ങളിലും വളരെ പ്രസക്തമായി തുടരുന്നതായും അംബാസഡർ പറഞ്ഞു.