കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. തീപിടിത്ത ദുരന്തത്തില്‍ മരിച്ചവര്‍ക്കായി യോഗ ദിനാചരണത്തിനിടെ മൗനപ്രാര്‍ത്ഥനയും നടത്തി. യോഗ പരിശീലകരും നയതന്ത്ര സേനാംഗങ്ങളും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
“മംഗഫ് തീപിടുത്തത്തിൽ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളുടെ സ്മരണയ്ക്കായി അന്താരാഷ്ട്ര യോഗദിനചടങ്ങിൽ ഒരു നിമിഷം മൗനം ആചരിച്ചു ,” ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ഈ മാസം 12 നാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ 45 ഇന്ത്യക്കാരാണ് മരിച്ചത്.