കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ എംബസിയിൽ വിപുലമായി ആഘോഷിക്കും. രാവിലെ 8 മണിയോടെ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങുകളോടെ ആയിരിക്കും വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുക. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയാണ് പതാക ഉയർത്തുക. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. കുവൈത്തിലെങ്ങും വിവിധ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.