ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കും

0
17

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി നവംബർ 29ന് കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കും. വഫ്രയിലെ ഫൈസൽ ഫാമിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് റിന്യൂവൽ, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ ഓഫ് അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് ജനറൽ അറ്റസ്റ്റേഷൻ സർവീസുകൾ എന്നിവ ഉണ്ടാകും.