ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണനു കുവൈത്ത് കെ.എം.സി.സി. യാത്രയയപ്പ് നൽകി:

0
19
കുവൈത്ത് സിറ്റി:
ഇന്ത്യൻ എംബസി ലേബർ വിഭാഗം ഫസ്റ്റ് സെക്രട്ടറി ശ്രീ.നാരായണനു കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇന്ത്യൻ എംബസ്സിയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ചു കുവൈത്ത് കെ.എം.സി.സി.യുടെ ഉപഹാരം പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്  നാരായണൻ സാറിനു കൈമാറി.  ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ എംബസ്സിയുടെ നിയമപരമായ സഹായങ്ങൾ കുവൈത്ത് കെ.എം.സി.സി.ക്ക് ലഭിക്കുന്നതിൽ അദ്ദേഹത്തിന്റെ പിന്തുണ എന്നും മുതൽക്കൂട്ടായിരുന്നെന്നും ജനകീയനായ പുതിയ അംബാസഡർ ശ്രീ സിബി ജോർജിന്റെ കൂടെ ശ്രീ നാരായണൻ കൂടിയുണ്ടായിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ കൂടുതൽ ചെയ്യാൻ കഴിയുമായിരുന്നെന്നും ഷറഫുദ്ധീന് കണ്ണേത്ത് പറഞ്ഞു. മറ്റു ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, ശഹീദ് പാട്ടില്ലത്, ഹാരിസ് വള്ളിയോത്ത്, എഞ്ചിനീയർ മുഷ്താഖ്, ടി.ടി.ഷംസു, പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം സംബന്ധിച്ചു.