ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ വച്ച് സംഘടിപ്പിച്ച എഡ്ജുക്കേഷൻ ഫെയറിൽ സാരഥി സെൻറർ ഫോർ എക്സലൻസ് പങ്കാളികളായി..

ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ വച്ച് ഫെബ്രുവരി 5,6 തീയതികളിലായിസംഘടിപ്പിച്ച എഡ്ജുക്കേഷൻ ഫെയറിൽ സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെൻറർ ഫോർ എക്സലൻസ് പങ്കാളികളായി. ലോകത്തിലെ 46 ഓളം പ്രശസ്ത യൂണിവേഴ്സിറ്റികളെ ഉൾപ്പെടുത്തി ഓൺലൈൻ ആയി സംഘടിപ്പിച്ച ഹയർ എഡ്ജുക്കേഷൻ ഫെയർ ശ്രീ. ശശി തരൂർ (M. P) ഉത്ഘാടനം ചെയ്തു. പ്രമുഖ വിദ്യാഭാസ വിചക്ഷണൻ ഡോ സേതു മാധവൻ 9, 10, 11, 12 ക്ലാസ്സുകളിലെ കുട്ടികൾക്കായി കരിയർ ഡെവലപ്പ്മെന്റ് വിവിധ സെമിനാറുകൾ നടത്തി. SCFE (Saradhi Centre For Excellence) ഡയറക്ടർ റിട്ട: കേണൽ ശ്രീ. എസ് വിജയൻ ഇന്ത്യയിലെ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള യൂണിഫോംഡ് സർവ്വീസസ്സ് സംബസിച്ച് ഒരു സെമിനാർ നടത്തുകയുണ്ടായി. കൂടാതെ രണ്ടു ദിവസങ്ങളിലായി നടത്തിയ ഹയർ എഡ്യൂക്കേഷൻ ഫെയറിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രേഷിതാക്കളും SCFE യുടെ കൗണ്ടർ സന്ദർശിച്ച് തുടർ പഠനത്തിനുള്ള സാദ്ധ്യതകൾ ആരായുകയും ചെയ്തു. ICSK സീനിയർ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ബിനുമോൻ, SCFEക്ക് ഹയർ എഡ്യൂക്കേഷൻ ഫെയർ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് നൽകി ആദരരിച്ചു..

ഇന്ത്യൻ സായുധ സേനയിലെയും ഇന്ത്യയിലെ മറ്റ് യൂണിഫോം സേവനങ്ങളിലെയും കരിയർ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ വിദ്യാർത്ഥികളുടെ കരിയർ മാർഗ്ഗനിർദ്ദേശവും നൈപുണ്യവികസനവും നൽകുന്നതിന് സാരഥി കുവൈറ്റിന്റെ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നിയന്ത്രിക്കുന്ന ഒരു കോച്ചിംഗ് സ്ഥാപനമാണ് എസ്‌സി‌എഫ്‌ഇ. ആധുനിക സാങ്കേതികവിദ്യയും ഓഡിയോ വിഷ്വൽ ഇൻസ്ട്രക്ഷണൽ എയ്ഡുകളും വിന്യസിച്ചുകൊണ്ട് യുവാക്കൾക്കും മികവുറ്റ വിദ്യാർത്ഥികൾക്കും അത്യാധുനിക കോച്ചിംഗ് സൗകര്യങ്ങൾ നൽകാൻ SCFE ശ്രമിക്കുന്നു. അതത് മേഖലകളിൽ നിന്നുള്ള ഉയർന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ വിദഗ്ധരും മറ്റും പരിശീലനം നൽകുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലയളവിനുള്ളിൽ ഉന്നത വിജയങ്ങൾ നേടുകയും തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന പരിശീലന കേന്ദ്രം എന്ന ഖ്യാതി നേടുകയും ചെയ്തിട്ടുണ്ട്.