കുവൈറ്റ് സിറ്റി; രാജ്യത്തെ ജനതയെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നപ്പിച്ച് നിർത്തി അവർ നേരിടുന്ന ജീവിത പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു മുന്നോട്ട് പോയിരുന്ന ബിജെപി സർക്കാരിനെതിരെ ഗ്രാമീണ ജനത തങ്ങളുടെ ജീവിത പ്രശ്നങ്ങൾ ഉയർത്തി മുന്നോട്ട് വരുന്നുണ്ടെന്ന് സ. പുത്തലത്ത് ദിനേശൻ. ഇതിന്റെ ഭാഗമായാണ്
മഹാരാഷ്ട്രയിലും, രാജസ്ഥാനിലുമുൾപ്പടെ നടന്ന കാർഷിക സമരങ്ങളുൾപ്പടെ രാജ്യത്ത് ഉയർന്ന് വന്നപ്രക്ഷോഭങ്ങളെന്നും ഈ സമരങ്ങൾക്കൊക്കെയും നേതൃപരമായ പങ്കുവഹിച്ചത് ഇടതുപക്ഷമാണെന്നും കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് സംഘടിപ്പിച്ച സ. ഇ കെ നായനാർ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ സഖാവ് പുത്തലത്ത് ദിനേശൻ സൂചിപ്പിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയും സിപിഎംഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു സ. ഇ കെ നായനാരെ അനുസ്മരിച്ചു കൊണ്ടുള്ള കുറുപ്പ് കല കുവൈറ്റ് ഫഹഹീൽ ആക്ടിംഗ് സെക്രട്ടറി സജിൻ മുരളി അവതരിപ്പിച്ചു. ലോക കേരളസഭാംഗം ആർ നാഗനാഥൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, ജോയിൻ സെക്രട്ടറി ബിജോയ്, സാഹിത്യ വിഭാഗം സെക്രട്ടറി ദേവി സുഭാഷ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് മുഖപുസ്തകമായ കൈത്തിരിയുടെ ആദ്യ പതിപ്പ് സ. സാഹിത്യ വിഭാഗം സെക്രട്ടറി ദേവി സുഭാഷ് പുത്തലത്ത് ദിനേശന് കൈമാറി പ്രകാശനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ അനിൽകുമാർ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ കല കുവൈറ്റ് അംഗം ഷിജു കുട്ടി തയ്യാറാക്കിയ കഥാപ്രസംഗ കലയുടെ തുടക്കവും നാൾവഴികളെയും കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ അലോഷിയും സംഘവും അണിയിച്ചൊരുക്കിയ ഗസൽസന്ധ്യ ജനശ്രദ്ധ പിടിച്ചുപറ്റി.
Home Kuwait Associations ഇന്ത്യൻ ഗ്രാമീണജനത ജീവിത പ്രശ്നങ്ങളുയർത്തി കേന്ദ്ര സർക്കാരിനെതിരെ മുന്നോട്ട് വരുന്നു; പുത്തലത്ത് ദിനേശൻ