ഇന്ത്യൻ ടൂറിസത്തിന് പ്രചാരണം കൊടുത്ത് കുവൈത്തിലെ ഇന്ത്യൻ എംബസി

0
18

കുവൈത്ത് സിറ്റി: ഇന്ത്യൻ ടൂറിസത്തിന്റെ പ്രചാരണത്തിനായി ബി2ബി നെറ്റ്‌വർക്കിങ് ഇവന്റ് സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. മില്ലേനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യയുടെ ടൂറിസം മേഖലയിൽ നിന്നുള്ള 10 പ്രമുഖ സ്ഥാപനങ്ങളുടെയടക്കം പ്രതിനിധി സംഘങ്ങൾ പങ്കെടുത്തു. ശൈഖ ഇൻതിസാർ സാലിം അൽ അലി അസ്സബാഹ്, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭത്തെ ശൈഖ ഇൻതിസാർ സാലിം അൽ അലി അസ്സബാഹ് സ്വാഗതം ചെയ്തു. ഇന്ത്യയിലെ വൈവിധ്യമായ വിനോദസഞ്ചാര ടൂറിസം സാധ്യതകൾ ഡോ. ആദർശ് സ്വൈക വ്യക്തമാക്കി. ഇന്ത്യയിലെ മെഡിക്കൽ ടൂറിസത്തെയും അംബാസഡർ എടുത്തു പറഞ്ഞു. എംബസി കഴിഞ്ഞ വർഷം 8000ലധികം മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസകൾ ഇന്ത്യയിലേക്ക് അനുവദിച്ചു. കുവൈത്തിലെ നിരവധി ടൂർ ഓപ്പറേറ്റർമാരും ട്രാവൽസ് ഏജന്റുമാരും പരിപാടിയിൽ പങ്കെടുത്തു. കുവൈത്ത് വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർശിക്കുന്നതിന്റെ ഭാഗമായാണ് ഇവന്റ് സംഘടിപ്പിച്ചത്.