കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് നിയമത്തിലെ പുതിയ ഭേദഗതികളെക്കുറിച്ച് പൗരന്മാരെയും താമസക്കരെയും ബോധവത്കരിക്കുന്നതിനായി ബഹു ഭാഷ ബോധവത്കരണ കാമ്പയിൻ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി, ബംഗാളി, പാകിസ്താനി, ഫിലിപ്പിനോ എന്നീ ആറു ഭാഷകളിലായാണ് പ്രധാനമായും കാമ്പയിൻ നടത്തുന്നത്. രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് കാമ്പയിൻ എത്തിക്കുന്നതിനായി പരമ്പരാഗത മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. മന്ത്രാലയം നൽകുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതു വഴി ആൾക്കാർക്ക് അവരുടെ ഇഷ്ട ഭാഷയിൽ വിവരങ്ങൾ ലഭിക്കും.