കുവൈറ്റ്: ഇന്ത്യയിൽ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ വംശീയ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് കുവൈറ്റ്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ത്യയിലെ വംശീയ അതിക്രമങ്ങൾ ചർച്ചയായത്. രാജ്യത്തെ സംഭവങ്ങളിൽ ആശങ്ക ഉയരുകയും ചെയ്തു.
ഇൻറർനാഷനൽ ഇസ്ലാമിക് ഓർഗനൈസേഷനും മറ്റ് അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടുകയും വംശീയാതിക്രമങ്ങൾ അവസാനിപ്പിക്കുകയും വേണമെന്നും മന്ത്രിസഭ തീരുമാനങ്ങളടങ്ങിയ വാർത്തകുറിപ്പിൽ പറയുന്നു.