ബംഗളൂരു: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്.സി. ഫൈനലിൽ മണിപ്പൂർ ക്ലബിനെ(കിപ്സയെ) 3-2 ന് പരാജയപ്പെടുത്തിയാണ് പെണ്‍പട കിരീടം നേടിയിരിക്കുന്നത്. ദേശീയ ലീഗ് ഫുട്ബോളിൽ കിരീടം ചൂടുന്ന ആദ്യ കേരള ടീമെന്ന ചരിത്ര നേട്ടമാണ് ഗോകുലത്തിന്റെ പെൺപട സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്.
കേരളത്തിനായി പരമേശ്വരി ദേവി, കമലാ ദേവി,സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോൾ നേടിയത്. ജയിച്ച ആറു കളികളിൽ ഒന്നിൽ പോലും പരാജയം അറിയാതെയാണ് കേരളടീമിന്റെ മുന്നേറ്റം. നേപ്പാൾ താരം സബിത്രയാണ് ടൂർണമെന്റെിലെ ടോപ്പ് സ്കോറർ. ഫൈനലിലെ വിജയഗോൾ അടക്കം 18 ഗോളുകളാണ് മത്സരത്തിൽ സബിത്ര നേടിയത്.
പരമേശ്വരി ദേവി, സബിത്ര ഭണ്ഡാരി, ഗ്രെയ്സ് ലാല്‍റാംപാരി, യുംനം കമലാ ദേവി, മനിഷ്, കഷ്മിന, ഫന്‍ജോബം ബിന ദേവി, തോക്ചോം ദേവി, മൈക്കല്‍ കാസ്റ്റന്യ, മനിഷ പന്ന, അതിഥി ചൗഹാന്‍ എന്നിവരാണ് ഫൈനലില്‍ ഗോകുലത്തിനായി ആദ്യ ഇലവനിലിറങ്ങിയത്. മലയാളിയായ പ്രിയ പി.വിയാണ് ടീം പരിശീലക.