ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും ഇന്ത്യയിലെ കുവൈത്ത് അംബാസഡറും കൂടിക്കാഴ്ച നടത്തി

0
26

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങുമായി കുവൈത്ത് അംബാസഡർ മെഷാൽ അൽ-ഷെമാലി ഉഭയകക്ഷി ബന്ധങ്ങളും അവ ഉറപ്പിക്കാനുള്ള വഴികളും അവലോകനം ചെയ്തു. സാമ്പത്തിക, വ്യാപാര, സാംസ്കാരിക മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ഇരുപക്ഷവും അഭിനന്ദിച്ചതായി കുനയ്ക്ക് നൽകിയ പ്രസ്താവനയിൽ അംബാസഡർ അൽ-ഷെമാലി പറഞ്ഞു. കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകുന്ന എല്ലാ പിന്തുണക്കും കുവൈറ്റിലെ നേതൃത്വത്തിനും ജനങ്ങൾക്കും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി നന്ദി പറഞ്ഞു. പരസ്പര ബഹുമാനത്തിലും ധാരണയിലും കെട്ടിപ്പടുത്ത രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ അംബാസഡർ അഭിനന്ദിച്ചു.