ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

0
22

ഫര്‍വാനിയ :കുവൈറ്റിലെ പ്രമുഖ ഫുട്ബോൾ ക്ലബ് റൗദാ എഫ്സി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു . ഫർവാനിയ ദാജീജ് അത്തൂസ് ഹാളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റിൽ ക്ലബ് ഭാരവാഹികളും , കളിക്കാരും , കുവൈത്ത് സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു . പ്രസിഡന്റ് ഷബീർ സാസ്‌കോ അധ്യക്ഷത വഹിച്ചു. ഷമീർ വളാഞ്ചേരി, ടീം മനേജർ ഉമൈർ അലി, അലി പൂന്തല,ഷാലി മോൻ കാളികാവ്,ഷഫീഖ് കൊല്ലം,ജവാദ് നാലകത്ത്, ജലീൽ വട്ടുപാറ,ഷഫീഖ് തീരുർ എന്നിവർ സംസാരിച്ച ചടങ്ങില്‍ കിഫാക് മെമ്പർമാരായ മൻസൂർ കുന്നതേരി, ബേബി നൗഷാദ്, ഗുലാം മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. കുവൈറ്റ്‌ നാഷണൽ ക്രിക്കറ്റ് ടീം പ്ലയെർ ഡിജു സേവിയനേയും കിഫാക് ഇന്റർ ഡിസ്റ്റിക് ടൂർണമെന്റ് ചാമ്പ്യന്‍മാരായ കണ്ണൂർ ഫുട്ബോൾ ടീം അംഗവും റൗദാ എഫ്സി ഗോൾ കീപ്പർ റംസീറിനേയും ചടങ്ങില്‍ അനുമോദിച്ചു. മുഹമ്മദ്‌ കാവനൂർ സ്വാഗതവും സിദ്ദിഖ് കോട്ടക്കൽ നന്ദിയും പറഞ്ഞു.