ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു വിദേശകാര്യമന്ത്രി അമീറബ്ദൊള്ളാഹിയും അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. . ഇക്കാര്യം വിവിധ ഇറാൻ വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ഏജൻസിയാണ് ആദ്യമായി ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലേക് റഹ്മതിയും കൊല്ലപ്പെട്ടുവെന്നാണ് വിവരം. മൂവരും ‘രക്തസാക്ഷിത്വം വരിച്ചു’ എന്നാണ് മെഹ്ർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസര്‍ബയ്ജാനുമായി ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു ഇറാന്‍ പ്രസിഡന്റും സംഘവും.