കുവൈറ്റ് സിറ്റി: അല്‍ വഫ്ര അഗ്രികള്‍ച്ചറല്‍ പ്രദേശത്തെ ഇലക്ട്രിക്കല്‍ നെറ്റ്വര്‍ക്ക് സേവനങ്ങള്‍ക്കുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നു. തടസ്സങ്ങൾ നീക്കം ചെയ്യാന്‍ കുവൈററ് ജല-വൈദ്യുത മന്ത്രാലയം പ്രദേശത്ത് പരിശോധന നടത്തി. ഹൈ വോള്‍ട്ടേജ് ഓവര്‍ഹെഡ് പവര്‍ ലൈനുകള്‍ക്ക് താഴെയുള്ള ലംഘനങ്ങളാണ് നീക്കം ചെയ്യുന്നത്.
കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സസ്, പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഒമ്പതിടത്ത് ലംഘനങ്ങൾ കണ്ടെത്തി. ഇതോടെ ആകെ ലംഘനങ്ങളുടെ എണ്ണം 129 ആയി.